(26-08-2012)
കൊച്ചുവീട്
26 August 2012
17 June 2012
കുറി തൊടുമ്പോള്‍
അനുഷ്ഠാനപരമായി
കുറി തൊടുന്നതിന് ചില സവിശേഷരീതികളുണ്ട് അതിനു പിന്നില്‍ വലിയൊരു ശാസ്ത്രവുമുണ്ട്.
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്
വിധി. ദേവന്‍റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും, ചന്ദനത്തിലും
ദേവന്‍റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും.
പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.
ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്
കുറി തൊടുന്നതിന്
ഉപയോഗിക്കുന്നത്. നെറ്റിത്തടം, കഴുത്ത്, തോളുകള്‍,
കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം,
പുറത്ത് രണ്ട്, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍
ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍
ചാര്‍ത്തുന്നതിനാണ് കുറി തൊടല്‍ എന്നു പറയുന്നത് ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും
സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം
ശാക്തേയവുമാണ്. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.
നെറ്റിത്തടമാണ് കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ
ഈ സ്ഥാനത്ത് കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം
വേണം കുറി തൊടാന്‍.
ഭസ്മം
ശിവനെ സൂചിപ്പിക്കാന്‍
ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു
ശേഷമുള്ളതാണ് ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും
അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ
മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്
കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ
ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്. കുറികളുടെ എണ്ണം അതാത് ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ
സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ
ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്.
ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ടശേഷം
തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികള്‍ങ്ങള്‍ക്ക് മധ്യേ സ്പറ്‍ശിച്ച് നിറ്‍ത്തണമെന്നാണ്
വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍,
ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച് തേച്ച് ഇരു കൈകളിലും പതിപ്പിച്ചശേഷം
12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.
ചന്ദനം
സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു
ചന്ദനം. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്. കൂടാതെ
മനോഹരവും തണുപ്പുള്ളതുമാണിത്.
ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍
ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന് ഔഷധമായ വിഷ്ണുഭക്തിയെ
സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി
ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ
ചന്ദനമണിയുന്നത് വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക് എതിരാണ്. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്
ചന്ദനം ലംബമായി അനിയുന്നത്. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച് 12 സ്ഥാനങ്ങളിലും
ലംബമായി ചന്ദനം തൊടുന്നു.
കുങ്കുമം
കുങ്കുമം ദേവീ സ്വരൂപമാണ്, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ് കുങ്കുമം തൊടുന്നത്. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത് സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്
കുങ്കുമം ദേവീ സ്വരൂപമാണ്, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ് കുങ്കുമം തൊടുന്നത്. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത് സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്
വൃത്താകൃതിയില്‍
കുങ്കുമം തൊടുന്നത്. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ് ആത്മാവിന്
ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്. കുങ്കുമം നെറ്റിക്കു കുറുകെയോ
നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം. കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്
ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത് വിഷ്ണുമായാപ്രതീകവും മൂന്നും കൂടി
അണിയുന്നത് ത്രിപുരസുന്ദരീ പ്രതീകവുമാണ്. സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍. വിവാഹിതയായ
ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം
മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. വിവാഹമെന്ന ഭോഗാത്മക ചടങ്ങു
പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത് പരമാത്മാവിലാണ്. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്.ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്
സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ
പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു.
അതുകൊണ്ട് പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു
നിറം കൊണ്ട് മറയ്ക്കുന്നു. ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്
ഈ നിറം സൂചിപ്പിക്കുന്നത്.
11 June 2012
മുടിയ്ക്കായ് ചില പൊടിക്കൈ
1. /കറിവേപ്പിലയും കയ്യ്യൂന്ന്യാദിയും തേച്ച് തിളപ്പിച്ച
വെളിച്ചെണ്ണ തലയില്‍ തേച്ചു കുളിച്ചാല്‍ അകാലനര മാറും. മുടി നല്ലപോലെ വളരുകയും
ചെയ്യും.
2. /ചെറുനാരങ്ങാ നീരില്‍ വെളുത്തുള്ളി അരച്ച് തലയില്‍
തേച്ചു പിടിപ്പിക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
താരനും പേന്‍ശല്യവും ഒഴിവാക്കാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്.
3. /കറിവേപ്പില, ആര്യവേപ്പില എന്നിവയിട്ട് വെള്ളം തിളപ്പിച്ചാറ്റി ഈ വെള്ളത്തില്‍ മുടി
കഴുകുന്നത് താരന്‍ ഒഴിവാക്കും. തലയ്ക്ക് കുളിര്‍മയുണ്ടാവുകയും ചെയ്യും.
4. /തലയില്‍ തേക്കാനുള്ള വെളിച്ചെണ്ണ വീട്ടില്‍ തന്നെ
ഉണ്ടാക്കുകയാണ് കൂടുതല്‍ നല്ലത്. ശുദ്ധമായ വെളിച്ചെണ്ണ തുളസി, ചെമ്പരത്തിപ്പൂ, കറ്റാര്‍വാഴ
എന്നിവയിട്ട് കാച്ചി മുടിയില്‍ തേക്കാം.
5. /മുടിത്തുമ്പ് പിളരുന്നത് മുടിയുടെ ഭംഗി കളയും.
ഇടയ്ക്ക് മുടിത്തുമ്പ് മുറിയ്ക്കുന്നത് ഗുണം ചെയ്യും.
6. /മുടി ഉണങ്ങിക്കഴിഞ്ഞാല്‍ കെട്ടി വയ്ക്കുക.
അല്ലെങ്കില്‍ മുടി അവിടിവിടെ ഉരസി മാര്‍ദവം നഷ്ടപ്പെടും. മുടിവളര്‍ച്ചയെയും ഇത്
ബാധിക്കും.
7. /മുടിയില്‍ കഴിവതും സ്‌ട്രെയ്റ്റനിംഗ്, കളറിംഗ് തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തരുത്.
രാസവസ്തുക്കള്‍ മുടിയുടെ സ്വാഭാവിക വളര്‍ച്ചയെയും സൗന്ദര്യത്തേയും ബാധിക്കും.
താരന്‍ മാറ്റാന്‍ ഒരു പൊടിക്കൈ
മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന പ്രശ്‌നമാണ് താരന്‍.
ഇതിനും പ്രകൃതിദത്ത പരിചരണമുണ്ട്
മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന പ്രശ്‌നമാണ് താരന്‍.
ഇതിനും പ്രകൃതിദത്ത പരിചരണമുണ്ട്
1. /വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയിട്ട് 20 മിനിറ്റ്
തിളപ്പിക്കണം. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്ത് ചെറുപയര്‍ പൊടിയും
കഞ്ഞിവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകിക്കളയുക.
2. /ബദാം ഓയിലും നെല്ലിക്കാ ജ്യൂസും കലര്‍ന്ന മിശ്രിതം
തലയില്‍ പുരട്ടാം.
3. /ഒലീവ് ഓയില്‍, ചെറുനാരങ്ങാ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന
മിശ്രിതം ചൂടാക്കി തലയില്‍ പുരട്ടാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ്
തലയില്‍ കെട്ടിവയ്ക്കാം.
4. /ഉലുവ, കടുക് എന്നിവ കുതിര്‍ത്തി അരച്ച് തലയില്‍ തേക്കുന്നത് നല്ലതാണ്.
5. /കഞ്ഞിവെള്ളത്തില്‍ ഷിക്കാക്കായ് പൗഡര്‍ കലക്കി
തലയില്‍ പുരട്ടുന്നത് നല്ലതായിരിക്കും.
6. /വെളിച്ചെണ്ണയില്‍ കര്‍പ്പൂരമിട്ട് തിളപ്പിച്ച്
തലയില്‍ മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.
താരനുള്ള കാരണങ്ങള്‍.
മുടിയ്ക്കുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് താരന്‍
താരന്‍റെ കാരണം മനസിലാക്കിയാല്‍ പരിഹാരവും എളുപ്പമാണ്
ദിവസവും മുടി കഴുകുന്നതും കുറേ ദിവസം മുടി
കഴുകാതിരിക്കുന്നതും താരന് കാരണമാകും. ഇത് രണ്ടും ശിരോചര്‍മത്തെ വരണ്ടതാക്കുകയാണ്
ചെയ്യുന്നത്. മുടി കഴുകുന്ന വെള്ളം നല്ലതല്ലെങ്കിലും താരനുണ്ടാകും, പ്രത്യേകിച്ചും ക്ലോറിന്‍ കലര്‍ന്ന
വെള്ളം. ഇതുകൂടാതെ ഷാംപൂ, ഹെയര്‍ ഡ്രയര്‍ എന്നിവയുടെ ഉപയോഗവും
പോഷരാഹാരക്കുറവും താരന് കാരണമാകും.
ആഹാരത്തില്‍ നല്ല പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മുടി
വളരാന്‍ മാത്രമല്ലാ, താരന്‍
പോകാനും നല്ലതാണ്.
ഷാംപൂവിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പ്രകൃതിദത്ത
മാര്‍ഗങ്ങളായിരിക്കും കൂടുതല്‍ നല്ലത്.
കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പും മുടി കേടുവരുത്തുന്ന
കാര്യങ്ങള്‍ തന്നെയാണ്. ഇത്തരം കാലാവസ്ഥകളില്‍ പുറത്തു പോകുമ്പോഴും യാത്ര
ചെയ്യുമ്പോഴും മുടി കെട്ടി വയ്ക്കുകയോ തൊപ്പിയോ ഷാളോ സ്‌കാര്‍ഫോ കൊണ്ട് പൊതിയുകയോ
ചെയ്യാം.
26 April 2012
നിലവിളക്കു കൊളുത്തേണ്ട വിധം.......
ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി
ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ
തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ
കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു
വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്.
തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട്
അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു. വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത
എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്.
പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും
വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം. വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം
ജപിക്കുന്നത് ശ്രേയസ്കരമാണ്. "ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സര്‍വജ്ഞാ ജ്ഞാപയ
സ്വാഹാ." എന്നതാണ് അഗ്നിജ്വലനമന്ത്രം സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന്
തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക. "ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ". തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം
ദര്‍ശിക്കാന്‍. സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ്
ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ
ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്. മംഗളാവസരങ്ങളില്‍ മാത്രം
അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം
കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം.
തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്.
നേര്‍തെക്ക് തിരിയിടരുത്. "ഏകവര്‍ത്തില്‍ മഹാവ്യാധിര്‍ ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം". അതായത് ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍
രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍
ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍
ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു
കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.
തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു
കത്തിച്ച വിളക്കു തന്നെ കത്തിക്കാം
Subscribe to:
Posts (Atom)